എന്‍.ആര്.സി നടപ്പിലാക്കുമെന്ന് വീണ്ടും ആവര്‍ത്തിച്ച് കേന്ദ്രം. കേന്ദ്രമന്ത്രി നിര്‍മല സീതാരാമനാണ് ഈ കാര്യം വീണ്ടും ആവര്‍ത്തിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതുപോലെ രാജ്യത്തെല്ലായിടത്തും ഇതു നടപ്പാക്കും, പക്ഷേ ഇനിയാണു ജോലികള്‍ ആരംഭിക്കേണ്ടത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ റജിസ്റ്ററിനെതിരെയും രാജ്യത്തു പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെയാണു കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
ജനങ്ങളോടു സംസാരിക്കാതെ എന്‍ആര്‍സി പ്രക്രിയ തുടങ്ങില്ലെന്ന് മന്ത്രി പറഞ്ഞെങ്കിലും നടപടി പ്രക്രിയകള്‍ക്ക് കേന്ദ്രം തയ്യാറെടുക്കാന്‍ തുടങ്ങുകയാണെന്ന് മുന്‍പ് തന്നെ അറിയിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സമ്മര്‍ദ്ദത്തിലായ ബി.ജെ.പി നിയമത്തെ അനുകൂലിച്ചുള്ള മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.