സര്‍ക്കാറിനെ വിമര്‍ശിച്ച രാഹുല്‍ ബജാജിനെ രാജ്യ വിരുദ്ധനെന്ന് അധിക്ഷേപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: വിമര്‍ശനങ്ങളെ കേന്ദ്രസര്‍ക്കാര്‍ ഭയപ്പെടുത്തി ഇല്ലാതാക്കുന്നു എന്ന് അമിത് ഷായുടെ മുഖത്ത് നോക്കി തുറന്നുപറഞ്ഞ വ്യവസായി രാഹുല്‍ ബജാജിനെതിരെ ധനമന്ത്രി നിര്‍മല സീതാരാമന്‍ രംഗത്ത്. രാജ്യസ്‌നേഹമെന്ന പതിവ് കാര്‍ഡ് തന്നെയാണ് ധനമന്ത്രി ഇത്തവണയും പൊടിതട്ടിയെടുത്തിരിക്കുന്നത്. രാഹുല്‍ ബജാജിന്റെ പ്രസ്താവന രാജ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് നിര്‍മല പറഞ്ഞു.

മുംബൈയില്‍ ആഭ്യന്ത്രമന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍, വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലാണ് രാഹുല്‍ ബജാജ് സര്‍ക്കാറിനെതിരെ തുറന്നടിച്ചത്. ഗോഡ്‌സെ തീവ്രവാദിയാണോ എന്ന കാര്യത്തില്‍ താങ്കള്‍ സംശയമുണ്ടോയെന്നും രാഹുല്‍ ബജാജ് ചോദിച്ചിരുന്നു.

SHARE