‘എന്റെ മകനെ രക്ഷിക്കണം’ പ്രതിയുടെ അമ്മയുടെ കരഞ്ഞുള്ള അപേക്ഷക്ക് നിര്‍ഭയയുടെ മാതാവ് നല്‍കിയ മറുപടി കേള്‍ക്കണം

ന്യൂഡല്‍ഹി: 2012 ഡിസംബര്‍ 16നാണ് തന്റെ സുഹൃത്തിനൊപ്പം സിനിമ കണ്ട ശേഷം ബസില്‍ കയറിയ ‘നിര്‍ഭയ’യെ ബസിലുണ്ടായിരുന്ന മുകേഷ് സിംഗ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ, അക്ഷയ് കുമാര്‍ സിംഗ്, റാം സിംഗ് എന്നിവരുള്‍പ്പെടുന്ന സംഘം. അതിക്രൂരമായി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ചത്. ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം നിര്‍ഭയയുടെ മാതാപിതാക്കള്‍ക്ക് ആശ്വാസമേകിക്കൊണ്ട് അവരെ തേടി നീതി എത്തിയിരിക്കുകയാണ്. ജനുവരി 22 രാവിലെ ഏഴു മണിക്ക് പ്രതികളെ തൂക്കിലേറ്റാന്‍ കോടതി വിധിച്ചിരിക്കുന്നു(റാം സിംഗ് കസ്റ്റഡിയിലിരിക്കെ ആത്മഹത്യ ചെയ്തിരുന്നു). എന്നാല്‍ വിധി വരുന്നതിന് തൊട്ടുമുന്‍പ് നിര്‍ഭയയുടെ അമ്മയും പ്രതികളില്‍ ഒരാളായ മുകേഷ് സിംഗിന്റെ അമ്മയും തമ്മിലുണ്ടായ നാടകീയ നിമിഷങ്ങള്‍ക്ക് കോടതി വേദിയായി.

‘എന്റെ മകനോട് ക്ഷമിക്കണം, അവന്റെ ജീവനായി ഞാന്‍ നിങ്ങളോടു അപേക്ഷിക്കുകയാണ്.’ കരഞ്ഞുകൊണ്ട്, ഡല്‍ഹിയിലെ ബസില്‍വച്ച് ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ‘നിര്‍ഭയ’യുടെ മാതാവിനോട് പ്രതി മുകേഷ് സിംഗിന്റെ അമ്മ ഇങ്ങനെയാണ് കോടതി മുറിയില്‍ വച്ച് അപേക്ഷിച്ചത്. നിറണ്ണുകളോടെ, തന്റെ സാരിത്തുമ്പ് പിടിച്ചുകൊണ്ട് പ്രതിയുടെ അപേക്ഷ കേട്ട് ‘നിര്‍ഭയ’യുടെ അമ്മയുടെ കണ്ണുകളും നിറയുകയായിരുന്നു. എങ്കിലും അവര്‍ മറുപടി നല്‍കി: ‘എനിക്കും ഒരു മകള്‍ ഉണ്ടായിരുന്നു. അവള്‍ക്ക് സംഭവിച്ച കാര്യം, അതെങ്ങനെയാണ് ഞാന്‍ മറക്കുക? കഴിഞ്ഞ ഏഴ് വര്‍ഷമായി ഞാന്‍ നീതിക്കായി കാത്തിരിക്കുകയായിരുന്നു.’ തുടര്‍ന്ന് മൗനം പാലിക്കണമെന്ന കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇരുവരും സംസാരം അവസാനിപ്പിച്ച് തങ്ങളുടെ കണ്ണുകള്‍ തുടയ്ക്കുകയായിരുന്നു.

SHARE