നിര്‍ഭയകേസ്; മരണ വാറണ്ട് സ്റ്റേ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ വിധി ഇന്ന്

നിര്‍ഭയകേസിലെ പ്രതികളുടെ മരണ വാറണ്ട് സ്‌റ്റേ ചെയ്ത വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് സുരേഷ് കുമാര്‍ കൈത്ത് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്.

ഒരു കേസിലെ പ്രതികളെ വെവ്വേറെ ദിവസങ്ങളില്‍ തൂക്കിലേറ്റാനാകുമോ എന്ന് വ്യക്തമാക്കുന്നതാകും ഹൈക്കോടതി വിധി. നേരത്തെയുള്ള കോടതി ഉത്തരവ് പ്രകാരം ഫെബ്രുവരി ഒന്നിന് പ്രതികളെ തൂക്കിലേറ്റേണ്ടതായിരുന്നു. എന്നാല്‍, വധശിക്ഷയ്ക്ക് താല്‍ക്കാലിക സ്‌റ്റേ ഏര്‍പ്പെടുത്തുകയായിരുന്നു. പ്രതികളായ അക്ഷയ് താക്കൂര്‍ (31), പവന്‍ ഗുപ്ത (25), മുകേഷ് സിങ് (32), വിനയ് ശര്‍മ (26) എന്നിവരെ തൂക്കിലേറ്റാനാണ് വിധി. ആറ് പ്രതികളില്‍ ഒരാളായ രാം സിങ് ജയിലില്‍ വിചാരണ സമയത്ത് തൂങ്ങിമരിച്ചിരുന്നു. 2012 ഡിസംബര്‍ 16നാണ് ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ച് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായത്.

SHARE