നിര്‍ഭയ കേസ്; വധശിക്ഷ 22 ന് നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ 22ന് നടപ്പക്കാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍. പ്രതികളിലൊരാള്‍ ദയാഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തിലാണ് വധശിക്ഷ ഈ മാസം 22ന് നടപ്പാക്കുന്നതില്‍ പ്രശ്‌നമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കാന്‍ കീഴ്‌ക്കോടതിയെ സമീപിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

മരണവാറണ്ടിനെതിരെ കേസിലെ പ്രതി മുകേഷ് സിങ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഡല്‍ഹി ഹൈക്കോടതി ഈ ഹര്‍ജി പരിഗണിച്ചത് ബുധനാഴ്ച പന്ത്രണ്ടുമണിക്കാണ് അപ്പോഴാണ് പ്രതി ദയാഹര്‍ജിയുമായി മുന്നോട്ട് പോയതിനാല്‍ വധശിക്ഷ 22ന് നടപ്പാക്കാനാകില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഓരോ പ്രതികള്‍ വെവ്വേറെ ദയാഹര്‍ജി നല്‍കുന്നത് നിരാശാജനകമാണെന്നും സംസ്ഥാനസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ജനുവരി 22ന് രാവിലെ ഏഴ് മണിായിരുന്നു വധശിക്ഷ നടപ്പാക്കന്‍ തീരുമാനിച്ചിരുന്നത്. 2012 ഡിസംബര്‍ 16 നായിരുന്നു സിനിമ കണ്ടു താമസ സ്ഥലത്തേക്കു മടങ്ങാന്‍ ബസ് കാത്തിരിക്കുകയായിരുന്ന ഫിസിയോതെറപ്പി വിദ്യാര്‍ഥിനി ക്രൂരമായ പീഡനത്തിനിരയാക്കുന്നത്. 13 ദിവസത്തിന് ശേഷം സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലാണ് നിര്‍ഭയ മരിച്ചത്.

SHARE