നടിയെ ആക്രമിച്ചകേസ് നിര്‍ഭയയെക്കാള്‍ പ്രഹരശേഷിയുളളത്; പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ചകേസ് നിര്‍ഭയയെക്കാള്‍ പ്രഹരശേഷിയുളളതാണെന്ന് പ്രോസിക്യൂഷന്‍. നടിയുടെ രഹസ്യ മൊഴി പ്രതിഭാഗത്തിന് നല്‍കരുത്. നടിയുടെ മൊഴി തുറന്ന കോടതിയില്‍ രേഖപെടുത്താനാകില്ലെന്നും കോടതി നടപടികള്‍ രഹസ്യമാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇത് ഡല്‍ഹിയിലെ ഓടുന്ന ബസില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിര്‍ഭയ കേസിനേക്കാള്‍ പ്രഹരശേഷിയുള്ളതാണന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു

കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് പ്രോസിക്യൂഷന്‍ ആവശ്യമുന്നയിച്ചത്. സുനിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. നാളെ ഉച്ചക്ക് ശേഷം കേസില്‍ വീണ്ടും വാദം കേള്‍ക്കും.

സുനിയുടെ ജാമ്യാപേക്ഷയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിച്ചത്. ഇതേ കേസിലെ മറ്റു പ്രതികളുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നുണ്ട്‌