നിപ സ്ഥിരീകരിച്ചത് 13 പേര്‍ക്ക് 2000 ഗുളികകള്‍ കോഴിക്കോട് എത്തിച്ചു

 

കേരളത്തില്‍ പതിമൂന്ന് പേര്‍ക്ക് നിപ പനി ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. 22 പേരാണു രോഗ ലക്ഷണവുമായി ആശുപത്രിയില്‍ ചികിത്സ തേടി. മലപ്പുറത്തുള്ളവര്‍ക്ക് കോഴിക്കോട്ടു നിന്നാണ് പനി ബാധിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. പരിശോധന ഫലം പുറത്തു വന്ന 22 കേസുകളില്‍ 13 പേര്‍ക്ക് നിപ്പ ബാധ സ്ഥിരീച്ചതായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത പറഞ്ഞു.

രോഗം ബാധിച്ചവരില്‍ 10 പേരാണു മരിച്ചത്. ബാക്കി മൂന്നു പേരില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ആളുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. ബാക്കി രണ്ടുപേരുടെ നില ഗുരുതരമാണെങ്കിലും കൂടുതല്‍ മോശമാകുന്നില്ലെന്നും ഡോ. സരിത പറഞ്ഞു.

നിപ ബാധിച്ചവരെ ചികിത്സിക്കുന്നതിന്റെ ഭാഗമായി 2000 റിബവൈറിന്‍ ടാബ്ലറ്റുകള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. 8000 ടാബ്ലറ്റുകള്‍ കൂടി കെ.എം.എസില്‍ വഴി എത്തിക്കുമെന്ന് എന്‍.എച്ച്.എം സംസ്ഥാന ഡയറകടര്‍ കേശവേന്ദ്ര കുമാര്‍ അറിയിച്ചു. റിബവൈറിന്‍ മറ്റു പല രോഗങ്ങള്‍ക്കും ഉപയോഗിക്കുന്നതാണെങ്കിലും നിപ ബാധിതരില്‍ എത്രത്തോളം ഫലപ്രദമാണെന്നതിനെകുറിച്ചു കൃത്യമായ വിവരങ്ങളില്ല. ദോഷകരമായ പല പാര്‍ശ്വങ്ങളുള്ള മരുന്നാണിതെന്നു പബ്ലിക് ഹെല്‍ത്ത് അസി. ഡയയറ്ക്ടര്‍ കെ.ജെ. റീന പറഞ്ഞു. നിപ്പ ബാധിതര്‍ക്കു വലിയ ഡോസില്‍ മരുന്ന നല്‍കേണ്ടി വരും. ഒരു കോഴ്‌സില്‍ 250 ടാബ്ലറ്റുകള്‍ വേണ്ടി വരുമെന്നും റീന അറിയിച്ചു.

SHARE