വെള്ളക്കെട്ടില്‍ വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ആലപ്പുഴ: വീടിന് സമീപത്തെ വെള്ളക്കെട്ടില്‍ വീണ് നാലാംക്ലാസുകാരന്‍ മരിച്ചു. ആലപ്പുഴ പാലസ് വാര്‍ഡ് പുതുവീട്ടില്‍ ജയന്‍ ആന്റണിയുടെ മകന്‍ തോമസ് ആന്റണിയാണ് (ജെസ്വിന്‍) മരിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം. വീടിന് സമീപം കളിച്ചു കൊണ്ടു നില്‍ക്കുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടര്‍ന്നുള്ള തിരച്ചിലിലാണ് സമീപത്തെ വെള്ളക്കെട്ടില്‍ വീണ നിലയില്‍ കുട്ടിയെ കണ്ടത്. പുറത്തെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

ആലപ്പുഴ സെന്റ് ആന്റണീസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച ജെസ്വിന്‍.

SHARE