ഒമ്പത് പേരെയും കൊലചെയ്തത് ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി; ആത്മഹത്യയാക്കാന്‍ കിണറ്റിലിട്ടു

ഹൈദരാബാദ് വാറങ്കലില്‍ ഒമ്പത് പേരുടെ മൃതദേഹങ്ങള്‍ കിണറ്റില്‍നിന്ന് കണ്ടെത്തിയ സംഭവം കൂട്ടക്കൊലയെന്ന് പൊലീസ്. സംഭവത്തില്‍ മുഖ്യപ്രതിയായ ബിഹാര്‍ സ്വദേശി സഞ്ജയ് കുമാറിനെയും സഹായികളായ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.ചണമില്ലില്‍ നടന്ന ജന്മദിനാഘോഷത്തിനിടെ ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി നല്‍കിയാണ് കൂട്ടക്കൊല നടത്തിയത്. ശേഷം നാലുപേരും ചേര്‍ന്ന് മൃതദേഹങ്ങള്‍ കിണറ്റില്‍ തള്ളുകയായിരുന്നു.

ബംഗാള്‍ സ്വദേശികളായ മഖ്‌സൂദ് ആലം, ഭാര്യ നിഷ, മക്കളായ ഷഹബാസ്, സൊഹൈല്‍, ബുഷ്‌റ, ബുഷ്‌റയുടെ മൂന്നു വയസ്സുള്ള മകന്‍, കുടിയേറ്റ തൊഴിലാളികളായ ശ്രീറാം, ശ്യാം, ഷക്കീല്‍ എന്നിവരെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുഖ്യപ്രതിയായ സഞ്ജയ് കുമാറും കൊല്ലപ്പെട്ടവര്‍ ജോലിചെയ്തിരുന്ന ചണമില്ലിലെ തൊഴിലാളിയാണ്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്ന ബുഷ്‌റയും സഞ്ജയ് കുമാറും അടുപ്പമുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ ഈ ബന്ധത്തില്‍നിന്ന് ബുഷ്‌റ പിന്മാറി.ഇതാണ് കൂട്ടക്കൊലയിലേക്ക് നയിച്ചത്.

SHARE