കനത്ത മഴയില്‍ നിലമ്പൂരില്‍ വെള്ളപ്പൊക്കം: വീടുകളും കെട്ടിടങ്ങളും വെള്ളത്തില്‍ മുങ്ങി

നിലമ്പൂര്‍: കനത്ത മഴയെ തുടര്‍ന്ന് നിലമ്പൂരില്‍ വെള്ളപ്പൈാക്കം. വീടുകളില്‍ വെള്ളം കയറിയതോടെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. നിലമ്പൂര്‍ ടൗണും പരിസരപ്രദേശങ്ങളുമാണ് വെള്ളത്തില്‍ മുങ്ങിയത്. നിലമ്പൂര്‍ ടൗണിലെ പ്രധാന റോഡില്‍ രണ്ടാള്‍ പൊക്കത്തിലാണ് വെള്ളമുയര്‍ന്നിരിക്കുന്നത്. ടൗണിലെ കെട്ടിടങ്ങളുടെ ഒന്നാംനില വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്.

ബുധനാഴ്ച രാത്രി മുതല്‍ നിലമ്പൂരിലും പരിസരപ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. വീടുകളില്‍ വെള്ളം കയറിയതോടെ ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. കരുളായി വനത്തിലും പരിസരങ്ങളിലും ഉരുള്‍പൊട്ടലുണ്ടായി. നെടുങ്കയം, മുണ്ടക്കടവ് കോളനികളില്‍ നൂറിലധികം പേരാണ് കുടുങ്ങിക്കിടന്നത്. ഇവരെ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.

SHARE