ഹാദിയ കേസ്: എന്‍.ഐ.എ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ എന്‍.ഐ.എ പുതിയ അന്വേഷണ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവെച്ച കവറിലാണ് എന്‍.ഐ.എ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഹാദിയയില്‍ നിന്ന് കഴിഞ്ഞ ദിവസം എന്‍.ഐ.എ സംഘം മൊഴിയെടുത്തിരു ന്നു.
എന്‍.ഐ.എ സംഘം ഹായിയയുടെ വൈക്കത്തെ വീട്ടിലെത്തി ഹാദിയ, അച്ഛന്‍ അശോകന്‍, അമ്മ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനു പുറമെ ചോ ദ്യം ചെയ്യലിന് ഹാജരാകാന്‍ ഷെഫിന്‍ ജഹാനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. 27ന് കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് എന്‍.ഐ.എ അന്വേഷണം ത്വരിതപ്പെടുത്തിയത്.
അന്നേ ദിവസം ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ഷെഫിന്‍ ജഹാനും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.