കള്ളക്കടത്തിനെ കുറിച്ച് അറിയില്ലെന്ന് ആവര്‍ത്തിച്ച് എം.ശിവശങ്കര്‍; എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും


തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച്ച എന്‍.ഐ.എയുടെ കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ ശിവശങ്കറിന് നിര്‍ദ്ദേശം നല്‍കി.

കേസിലെ പ്രതികള്‍ ശിവശങ്കറിനെ സെക്രട്ടറിയേറ്റില്‍ വന്ന് കണ്ടിട്ടുണ്ടോ എന്ന് എന്‍ഐഎ പരിശോധിക്കും. ജൂലൈ 1 മുതല്‍ 12 വരെയുള്ള സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണ്ണായകമാണെന്നാണ് എന്‍ഐഎ വിലയിരുത്തല്‍.

ഇന്നലെ തിരുവനന്തപുരം പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തി അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കള്ളക്കടത്തിനെ കുറിച്ച് അറിയില്ലെന്ന് ആവര്‍ത്തിക്കുകയാണ് ശിവശങ്കര്‍ ചെയ്തതെന്നാണ് മൊഴി.

SHARE