യുവ എഞ്ചിനീയറെ തോക്കിന്‍ മുന്നില്‍ നിര്‍ത്തി വിവാഹം കഴിപ്പിച്ചു; വീഡിയോ വൈറല്‍

യുവ എഞ്ചിനീയറെ തോക്കിന്‍ മുന്നില്‍ നിര്‍ത്തി വിവാഹം കഴിപ്പിച്ച വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍. ബിഹാറിലാണ് യുവാവിനെക്കൊണ്ട് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെ സംഭവം വിവാദമാവുകയും ചെയ്തു. സംഭവത്തില്‍ യുവാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബീഹാറിലെ പണ്ഡാറഗിളില്‍ നിന്നാണ് പകടുവാ വിവാഹ് എന്ന ആചാരത്തിന്റെ ഭാഗമായി യുവ എഞ്ചിനീയറെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചത്. തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനെയാണ് പിടിച്ചുകൊണ്ടുപോയത്. സാമൂഹ്യമാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ സംഭവത്തെക്കുറിച്ചറിയുന്നത്. തുടര്‍ന്ന് സ്ഥലത്തെത്തി ബന്ധിയാക്കപ്പെട്ട യുവാവിനെ മോചിപ്പിക്കുകയായിരുന്നു.