നെയ്മറിന്റെ പരിക്ക് ഗുരുതരം ; പകരക്കാരനായി വില്യാന്‍ എത്തും

കോപ്പാ അമേരിക്ക മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പരിക്കിന്റെ പിടിയിലായ ബ്രസീലിയന്‍ സൂപ്പര്‍ താരം താരം നെയ്മറിന് പകരക്കാനായി ചെല്‍സി താരം വില്യന്‍ ടീമില്‍ ഇടംപിടിച്ചു. പരിശീലകന്‍ ടിറ്റെയുടേതാണ് തീരുമാനം.

റയല്‍ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയര്‍, ടോട്ടനത്തിന്റെ ലൂക്കാസ് മോറ എന്നിവരും നെയ്മറിന് പകരക്കാരനായി സാധ്യത കല്‍പ്പിക്കപ്പെട്ടവരായിരുന്നു.

2011ല്‍ ദേശീയ കുപ്പായത്തില്‍ അരങ്ങേറിയ വില്യാന്‍ അറുപത്തിയഞ്ച് മത്സരങ്ങളില്‍ ബ്രസീലിനായി ബൂട്ടണിഞ്ഞിട്ടുണ്ട്. വില്യാന്‍ ഉടന്‍ ടീമിനൊപ്പം ചേരുമെന്ന് ബ്രസീലിയന്‍ ദേശീയ ടീം വൃത്തങ്ങള്‍ അറിയിച്ചു. കോപ്പക്ക് മുന്നോടിയായ ഖത്തറിനെതിരായി നടന്ന സൗഹൃദ മത്സരത്തിലാണ് നെയ്മറിന് പരിക്കേറ്റത്.