ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വനിതാ ഫുട്‌ബോള്‍ ലോകകപ്പ് അടുത്ത വര്‍ഷം നവംബറില്‍

ഇന്ത്യ വേദിയാകുന്ന ഫിഫ വനിതാ അണ്ടര്‍ 18 ഫുട്‌ബോള്‍ ലോകകപ്പ് അടുത്ത വര്‍ഷം നവംബറില്‍ നടക്കും. ഫിഫയുടെ സംഘാടക സമിതിയിലാണ് തീരുമാനമുണ്ടായിരിക്കുന്നത്. നവംബര്‍ 2 മുതല്‍ 21 വരെയായിരിക്കും മത്സരങ്ങള്‍ അരങ്ങേറുക.

നിലവില്‍ വേദികളുടെ കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും കൊല്‍ക്കത്ത,ഭുവനേശ്വര്‍,അഹമ്മദാബാദ്,ഗോവ,മുംബൈ എന്നിവിടങ്ങളില്‍ ഫിഫ സംഘം പരിശോധ നടത്തിയിരുന്നു. ഇന്ത്യ രണ്ടാം തവണയാണ് ഒരു ലോകകപ്പ് ഫുട്‌ബോളിന് വേദിയാകുന്നത്. 2017 ല്‍ പുരുഷ അണ്ടര്‍ 17 ലോകകപ്പിന് ഇന്ത്യ വേദിയായിരുന്നു.

SHARE