അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നത് സെപ്തംബറിലെന്ന് സൂചന

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ കോളജുകളിലെ അധ്യയന വര്‍ഷം തുടങ്ങുന്നത് വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്. കലാലയങ്ങളിലെ അധ്യയന വര്‍ഷം തുടങ്ങുന്നത് സെപ്തംബറില്‍ മതിയെന്ന് യുജിസി നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്തു. ജൂലൈ മധ്യത്തില്‍ തുടങ്ങേണ്ട അധ്യയന വര്‍ഷം ഒന്നരമാസം വൈകി ആരംഭിച്ചാല്‍ മതിയെന്നാണ് ശുപാര്‍ശ നല്‍കിയിട്ടുള്ളത്.

കോളജുകള്‍ക്കും ഐഐടി ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ നിര്‍ദേശം ബാധകമാണ്. നിലവില്‍ മുടങ്ങിക്കിടക്കുന്ന വാര്‍ഷിക പരീക്ഷകളും സെമസ്റ്റര്‍ പരീക്ഷകളും ജൂലൈയില്‍ നടത്താനും സമിതി നിര്‍ദേശിച്ചു. സമിതി ശുപാര്‍ശയിന്‍മേല്‍ അന്തിമ തീരുമാനം എടുക്കേണ്ടത് യുജിസി ആണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് രാജ്യത്തെ കോളജുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്.

SHARE