കോവിഡ്19; മൂന്നാം സ്‌റ്റേജിലേക്ക് കടന്ന് ഇന്ത്യ; അടുത്ത 15 ദിവസം നിര്‍ണായകം

ന്യൂഡല്‍ഹി: കൊറോണ വൈറസ് പകര്‍ച്ചവ്യാധയുടെ രണ്ടാം ഘട്ടത്തിലാണ് ഇന്ത്യയിപ്പോയുള്ളതെന്ന് ആരോഗ്യ വിദ്ധഗ്തരുടെ റിപ്പോര്‍ട്ട്.

ഈ ഘടട്ടത്തില്‍ കോവിഡ് ബാധിത രാജ്യങ്ങളിലിലേക്ക് യാത്രചെയതവരിലും അവരുമായി ഒപ്പംയാത്രചെയ്തവരിലും സമ്പര്‍ക്കം പുലര്‍ത്തുന്നവരിലും മാത്രമേ രോഗം സ്ഥിരീകരിക്കാന്‍ സാധ്യതയുള്ളൂ. എന്നാല്‍ രാജ്യം പകര്‍ച്ചവ്യാധിയുടെ മൂന്നാം ഘട്ടത്തില്ലേക്ക് കടക്കുന്നതോടെ അടുത്ത ദിനങ്ങള്‍ നിര്‍ണായകമാവും.

നിലവില്‍ കോവിഡ് 19 ശക്തമായി ബാധിച്ച ചൈന, ഇറ്റലി പോലുള്ള രാജ്യങ്ങളില്‍ മൂന്നാം ഘട്ടം വളരെ വലിയ മാറ്റമാണ് രോഗ സ്ഥിരീകരണത്തില്‍ വരുത്തിയത്. വൈറസ് പ്രാദേശിക തലത്തില്‍ പടരുന്നതോടെ നിയന്ത്രണങ്ങള്‍ വളരെ കടുത്തതായി മാറുന്ന സാഹചര്യമാവും വരിക. മൂന്നാം ഘട്ടമായ അടുത്ത 15 ദിവസം ഇന്ത്യയെ സംബന്ധിച്ചെടുത്തോളം വളരം നിര്‍ണായകമാണ്.

അടുത്ത ആഴ്ചയ്ക്കുള്ളില്‍ ചെയ്യേണ്ട നിയന്ത്രണങ്ങള്‍ എല്ലാം ഉറപ്പുവരുത്തിയാല്‍ പുതിയ കേസുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും സ്ഥിരീകരത്തിലെ കുതിച്ചുചാട്ടവും ഒഴിവാക്കാനാകും. സ്വയം നിയന്ത്രണങ്ങളിലും കരുതലുകളിലും ഇനിയും പിഴവ് വരുത്തിയാല്‍ മാര്‍ച്ച് മാസം കഴിയുന്നതോടെ കോവിഡ് 19 വലിയ വെല്ലുവിളിയായി മാറുമെന്നാണ് വിദഗ്ധരുടെ അഭിപ്രായങ്ങള്‍.

ഇതിനിടെ, കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ നിയന്ത്രണങ്ങൾ കർശനമാക്കി. താജ്മഹൽ അടക്കമുള്ള ദേശീയ ചരിത്ര സ്മാരകങ്ങൾ ഇന്നു മുതൽ അടച്ചിടും.

പ്രതിദിനം 70,000 ലേറെ സന്ദർശകർ എത്തുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് താജ്മഹൽ. ദേശീയ ചരിത്ര സ്മാരകങ്ങൾ മാർച്ച് 31 വരെയാകും അടച്ചിടുകയെന്ന് മന്ത്രി പ്രഹ്ലാദ് പട്ടേൽ അറിയിച്ചു. ഇതിന് പുറമെ, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ, തുർക്കി എന്നീ രാജ്യങ്ങളിലുള്ള ഇന്ത്യ പൗരന്മാർക്കും യാത്ര വിലക്ക് ബാധകമാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

അതേസമയം, രാജ്യത്തെ അതേസമയം, രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മഹാരാഷ്ട്ര സ്വദേശിയാണ് മരിച്ചത്. 64 വയസായിരുന്നു. ഇതോടെ രാജ്യത്ത് മകൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.
കൊറോണ ബാധിച്ച് ആദ്യം ഇന്ത്യയില്‍ മരിക്കുന്നത് കര്‍ണാടക കല്‍ബുര്‍ഖി സ്വദേശി 76 കാരനായിരുന്നു. പിന്നീട് ഡല്‍ഹി സ്വദേശിയും മരിച്ചു. ഇതിന് പിന്നാലെയാണ് ഇന്ന് മൂന്നാമതൊരാള്‍ കൂടി മരണത്തിന് കീഴടങ്ങിയിരിക്കുന്നത്.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 125 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 39 ആയി. രണ്ടു കേസുകൾ കൂടി കർണ്ണാടകയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗം പടരുന്നത് തടയാൻ കേന്ദ്ര സർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിവരികയാണ്.

SHARE