ന്യൂസിലാന്റില്‍ ഒമ്പത് ഇന്ത്യക്കാരെ കാണാനില്ലെന്ന് ഇന്ത്യന്‍ എംബസി

ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലിം പള്ളികളിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഇന്ത്യക്കാരായ ഒമ്പത് പേരെ കുറിച്ച് വിവരമില്ലെന്ന് ഇന്ത്യന്‍ എംബസി. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തങ്ങളെ അറിയിക്കണമെന്ന് ന്യൂസിലാന്റിലെ ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെ അറിയിച്ചു.

ന്യീസിലാന്റിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ സഞ്ജീവ് കോഹ്ലിയും ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഓള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി രണ്ട് ഇന്ത്യക്കാര്‍ മരിച്ചെന്നും ഒരാള്‍ ജീവനു വേണ്ടി മല്ലടിക്കുകയാണെന്നും ട്വീറ്റ് ചെയ്തിരുന്നു.

SHARE