കോവിഡ് ബാധിച്ച് മരിച്ചവര്‍ക്കായി ഒന്നാം പേജ് മാറ്റി മാറ്റിവെച്ച് ന്യൂയോര്‍ക്ക് ടൈംസ്

അമേരിക്കയില്‍ കോവിഡ് മരണങ്ങള്‍ ഒരുലക്ഷത്തിലേക്ക് അടുക്കുമ്പോള്‍ മണപ്പെട്ടവര്‍ക്കായി ആദ്യ പേജ് മാറ്റിവെച്ച് ന്യൂയോര്‍ക്ക് ടൈംസ്. വൈറസ് ബാധിച്ച് മരണമടഞ്ഞ ആളുകളുടെ പേരുകളുടെ ഒരു നീണ്ട പട്ടികയ്ക്കായാണ് ന്യൂയോര്‍ക്ക് ടൈംസ് ഞായറാഴ്ചത്തെ മുഴുവന്‍ ഒന്നാം പേജും നീക്കിവച്ചിരിക്കുന്നത്.

‘യുഎസ് മരണങ്ങള്‍ 100,000 ന് സമീപം, കണക്കാക്കാനാവാത്ത നഷ്ടം’ എന്ന ആറ് കോളം തലക്കെട്ടിനൊപ്പമാണ് 1000 പേരുടെ ഒറ്റവരിയിലുള്ള മരണവാര്‍ത്ത നല്‍കിയിരിക്കുന്നത്. 40 വര്‍ഷത്തിനിടെ പത്രത്തില്‍ ഗ്രാഫിക്‌സ് മാത്രമുള്ള പേജുകള്‍ ഉണ്ടായിരുന്നിട്ടും ചിത്രങ്ങളില്ലാത്ത മുന്‍പേജുകളൊന്നും ഉണ്ടായിരുന്നതായി തനിക്ക് ഓര്‍മയില്ലെന്ന് ചീഫ് ക്രിയേറ്റീവ് ഓഫീസര്‍ ടോം ബോഡ്കിന്‍ പറഞ്ഞു. രോഗബാധിതരുടെ എണ്ണത്തിലും മരണ നിരക്കിലും കൊറോണ ഏറ്റവും മോശമായി ബാധിച്ച രാജ്യമാണ് അമേരിക്ക. ശനിയാഴ്ച വൈകുന്നേരം വരെ, 97,048 മരണങ്ങളും 16 ലക്ഷം വൈറസ് കേസുകളും അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

SHARE