പുതുവത്സരത്തെ വരവേല്‍ക്കാന്‍ മലയാളി കുടിച്ച് തീര്‍ത്തത് 68.57 കോടിയുടെ മദ്യം

പുതുവത്സര തലേന്ന് സംസ്ഥാനത്ത് റെക്കോഡ് മദ്യ വില്‍പ്പന.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8 ശതമാനത്തിന്റെ വര്‍ദ്ധനവ്. കണക്കുകള്‍ പ്രകാരം 68.57 കോടിയുടെ മദ്യമാണ് ഇത്തവണ ഒറ്റ ദിവസം വിറ്റത്. ക്രിസ്മസ് തലേന്ന് മദ്യവില്‍പ്പനയില്‍ വലിയ രീതിയിലുള്ള വര്‍ദ്ധനവ് ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 63 കോടിയായിരുന്നു. ഈ വര്‍ഷം ക്രിസ്മസ് ദിനത്തില്‍ ഇതില്‍ എട്ട് ശതമാനം വര്‍ദ്ധനവുണ്ടായി.

തിരുവനന്തപുരത്തെ പവര്‍ഹൗസ് റോഡിലെ മദ്യവില്‍പ്പന ശാലയിലാണ് ഉയര്‍ന്ന നിരക്കിലുള്ള വില്‍പ്പന നടന്നത്.
88 ലക്ഷം രൂപയുടെ മദ്യമാണ് ഒരു ദിവസം വിറ്റത്. ക്രിസ്മസ് ന്യൂ ഇയര്‍ ഉള്‍പ്പെടുന്ന 10 ദിവസത്തെ വില്‍പ്പനയിലും വര്‍ദ്ധനവ് ഉണ്ട്. 522 കോടിയാണ് ഈ കാലയളവിലെ വില്‍പ്പന.

SHARE