കശ്മീര്‍ സൈനിക താവളത്തില്‍ ഭീകരാക്രമണം; രണ്ടു ജവാന്മാര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു ജവാന്മാര്‍ കൊല്ലപ്പെട്ടു. ശ്രീനഗര്‍-ജമ്മു ദേശീയപാതക്കു സമീപം നഗ്രോട്ടയില്‍ താല്‍കാലിക സൈനിക താവളത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ഗ്രനേഡ് എറിഞ്ഞ് ഭീകരര്‍ താവളത്തിലേക്ക് നുഴഞ്ഞുകയറിയതായാണ് വിവരം. ഇതിനു പിന്നാലെ ക്യാമ്പിനു നേരെ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. മൂന്നു പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ സ്‌കൂളുകള്‍ അടച്ചിടാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

SHARE