വാര്‍ത്താ അവതാരക ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: തെലുങ്ക് ന്യൂസ് ചാനലിലെ അവതാരക ആത്മഹത്യ ചെയ്തു. രാധിക റെഡ്ഡി (36) ആണ് താമസിക്കുന്ന കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍നിന്ന് ചാടി മരിച്ചത്. വിഷാദരോഗമാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറയുന്നു.

രാധികയുടെ ബാഗില്‍നിന്നും പൊലീസ് കണ്ടെടുത്ത ആത്മഹത്യ കുറിപ്പില്‍ വിഷാദം മൂലമാണ് താന്‍ ആത്മഹത്യ ചെയ്തതെന്ന് പറയുന്നുണ്ട്. ‘വിഷാദം മൂലം ഞാന്‍ എന്നെതന്നെ കൊല്ലുകയാണ്. എന്റെ മരണത്തിനു ആരും ഉത്തരവാദികളല്ല. എന്റെ തലച്ചോറാണ് എന്റെ ശത്രു’ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. ജോലി കഴിഞ്ഞ് വീട്ടില്‍ മടങ്ങി എത്തിയതിനുപിന്നാലെയാണ് രാധിക ആത്മഹത്യ ചെയ്തത്. രാത്രി 10.30 ഓടെയാണ് രാധിക എത്തിയത്.

ഹൈദരാബാദിലെ മൂസപ്പേട്ടിലെ ശ്രീവില അപ്പാര്‍ട്‌മെന്റിലാണ് രാധിക താമസിച്ചിരുന്നത്. വി6 ചാനലിലെ വാര്‍ത്താ അവതാരകയാണ്. 6 മാസം മുന്‍പ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു. അതിനുശേഷം മാതാപിതാക്കള്‍ക്ക് ഒപ്പമാണ് രാധിക താമസിച്ചിരുന്നത്. 14 വയസുളള മകന് മാനസിക വൈകല്യമുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

SHARE