പുതിയ സി.ബി.ഐ ഡയരക്ടര്‍ നാഗേശ്വര്‍ റാവു വിദ്വേഷ പ്രസംഗത്തിന് നടപടി നേരിട്ട വ്യക്തി

ന്യൂഡല്‍ഹി: സി.ബി.ഐയുടെ താല്‍ക്കാലിക മേധാവിയായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ച നാഗേശ്വര്‍ റാവു കടുത്ത മുസ്‌ലിം വിരുദ്ധനും ആര്‍.എസ്.എസ് ബന്ധമുള്ള ആളുമാണെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ നടപടി നേരിട്ടയാളാണ് നാഗേശ്വര്‍ റാവു. 1998 ഡിസംബര്‍ 10ന് ഒഡീഷയിലെ ബെഹ്‌റാംപൂരിലെ പൊതുചടങ്ങിലാണ് റാവു വിദ്വേഷപരാമര്‍ശം നടത്തിയത്.

മനുഷ്യാവകാശങ്ങള്‍ക്ക് വെല്ലുവിളിയാകുന്നത് മുസ്‌ലിംകളും കൃസ്ത്യാനികളും മാര്‍ക്‌സിസ്റ്റുകളുമാണെന്നാണ് പ്രസംഗത്തില്‍ റാവു പറഞ്ഞത്. പ്രസംഗം വിവാദമായതിനെ തുടര്‍ന്ന് സി.ഐ.ഡിയും റവന്യൂ ഡിവിഷണല്‍ കമ്മീഷണറും അന്വേഷണം നടത്തി. പിന്നീട് ബെഹറാംപൂര്‍ വികസന അതോറിറ്റി വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നാഗേശ്വര്‍ റാവുവിനെ നീക്കം ചെയ്യുകയായിരുന്നു.

ബീഫ് നിരോധനം, കശ്മീരിന്റെ പ്രത്യേക പദവി, ക്ഷേത്രങ്ങളുടെ സ്വയംഭരണം തുടങ്ങിയ കാര്യങ്ങളില്‍ ആര്‍.എസ്.എസ് നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന ആളാണ് നാഗേശ്വര്‍ റാവു. ആര്‍.എസ്.എസ് ബന്ധമുള്ള ഇന്ത്യ ഫൗണ്ടേഷന്‍, വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ എന്നീ സ്ഥാപനങ്ങളുമായും ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്.

SHARE