ന്യൂഡല്‍ഹി: കോവിഡില്‍ ജോലി നഷ്ടപ്പെട്ട് ജനങ്ങള്‍ ദുരിതജീവിതെ തുടരുന്നതിനിടെ രാജ്യത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധന. രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയിലന് വില കുത്തനെ കുറഞ്ഞപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നികുതി കൂട്ടുകയാണുണ്ടായിരുന്നത്. എന്നാല്‍ ലോക്ഡൗണ്‍ ഇളവുകളോടെ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതനുസരിച്ച് ഇന്ധന കമ്പനികള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വിലയില്‍ വര്‍ദ്ധനവ് വരുത്തി കൊണ്ടിരിക്കുകയാണ്.
ഇതോടെ അഞ്ച് ദിവസം കൊണ്ട് പെട്രോളിന് 2.75 രൂപയും ഡീസലിന് 2.70 രൂപയുമാണ് കൂടിയിരിക്കുന്നത്. കൊച്ചിയില്‍ പെട്രോളിന് 60 പൈസയും ഡീസലിന് 57 പൈസയുമാണ് വര്‍ധിച്ചത്.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് 2014ല്‍ ബാരലിന് 109 ഡോളറായിരുന്നപ്പോള്‍ ഇവിടെ പെട്രോള്‍ വില 77 രൂപയായിരുന്നു. 2020 ജനുവരിയില്‍ ബാരലിന് വില കുറഞ്ഞ് 64 ഡോളറായപ്പളും പെട്രോളിന് ഈടാക്കിയത് 77 രൂപ. അതായത് അന്താരാഷ്ട്ര വിപണിയിലെ വില കുറവ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പ്രതിഫലിച്ചതേയില്ല. ലോക്ക്ഡൗണില്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുത്തനെ കുറഞ്ഞതോടെ നിരവധി തവണയാണ് മോദി സര്‍ക്കാര്‍ നികുതിയില്‍ വര്‍ദ്ധനവ് വരുത്തിയത്.