മന്ത്രി കെ.ടി.ജലീലിനെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി

തലശ്ശേരി: ബന്ധു നിയമനം നടത്തിയ മന്ത്രി കെ.ടി ജലീലിനു നേരെ തലശ്ശേരി റെയില്‍വേ സ്‌റ്റേഷനില്‍ യൂത്ത്‌ലീഗ്, എം.എസ്.എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് മാവേലി എക്‌സ്പ്രസ്സില്‍ തലശ്ശേരിയില്‍ എത്തിയ മന്ത്രിയെ പുറത്തിറങ്ങിയ സമയത്താണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. ടൗണ്‍ മുസ്ലിം ലീഗ് സെക്രട്ടറി തഫ്‌ലിം മാണിയാട്ട്, എം.എസ്.എഫ് മണ്ഡലം പ്രസിഡണ്ട് ആസിഫ് മട്ടാമ്പ്രം, ജാസര്‍ ബിന്‍ ജലാലു, ഫര്‍ദ്ദീന്‍ സൈദാര്‍ പള്ളി, അസറുദ്ദീന്‍ കണ്ണോത്ത് പള്ളി എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിയെ കരിങ്കൊടി കാണിച്ചത്.തുടര്‍ന്ന് പ്രവര്‍ത്തകരെ തലശ്ശേരി എസ്.ഐ.ടി.അനിലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത്ത് സ്‌റ്റേഷനില്‍ കൊണ്ടുപോയി പതിനൊന്ന് മണിയോടെയാണ് അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് രണ്ട് ആള്‍ ജാമ്യത്തില്‍ അഞ്ച് പേര്‍ക്കും ജാമ്യം അനുവദിച്ചത്.സംഭവം അറിഞ്ഞ് മുസ്ലിം ലീഗ് നേതാക്കായ അഡ്വ.പി.വി.സൈനുദ്ദീന്‍, അഡ്വ.കെ.എ.ലത്തീഫ് , നസീര്‍ പറമ്പത്ത്, എ.കെ.ആബൂട്ടി ഹാജി, എ.പി.മഹമൂദ്, സി.കെ.പി.മമ്മു, തസ്ലിം ചേറ്റം കുന്ന്, റഷീദ് തലായി കോണ്‍ഗ്രസ്സ് നേതാക്കളായ വി.രാധാകൃഷ്ണന്‍ മാസ്റ്റര്‍, അഡ്വ.സി.ടി.സജിത്ത്, എം.പി.അരവിന്ദാക്ഷന്‍ എന്നിവരും തലശ്ശേരി പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു.

SHARE