തിരുപ്പതി ക്ഷേത്രത്തില്‍ കാണിക്കയായി 25 കോടിയുടെ അസാധുനോട്ടുകള്‍

തിരുപ്പതി: അസാധുനോട്ട് കാണിക്കയില്‍ പുലിവാല് പിടിച്ച് തിരുപ്പതി ക്ഷേത്രം അധികൃതര്‍. 25 കോടി രൂപയുടെ അസാധുനോട്ടുകളാണ് തിരുപ്പതി ക്ഷേത്രത്തില്‍ കാണിക്കയായി എത്തിയത്.

നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള മാസങ്ങളിലാണ് ഭക്തര്‍ അസാധു നോട്ടുകള്‍ കാണിക്കയായി കൂട്ടത്തോടെ നിക്ഷേപിച്ചത്. അസാധുനോട്ടുകള്‍ മാറി നല്‍കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ബി.ഐക്ക് കത്തയച്ചതായി തിരുമല തിരുപ്പതി ദേവസ്വം അഡീഷണല്‍ ഫിനാന്‍ഷ്യല്‍ അഡൈ്വസറും മുഖ്യ അക്കൗണ്ടന്റ് ഓഫീസറുമായ ഒ. ബാലാജി പറഞ്ഞു.

ഇത്രയും വലിയ തുക മാറ്റിയെടുക്കാന്‍ റിസര്‍വ് ബാങ്കിന്റെ ഭാഗത്ത് നിന്ന് അനുകൂല സമീപനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ക്ഷേത്രം ഭാരവാഹികള്‍. നോട്ടുകള്‍ ക്ഷേത്രത്തില്‍ തന്നെ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ്.

SHARE