പാലത്തായി കേസില്‍ പ്രതിഷേധം തീര്‍ത്ത് നവദമ്പതികള്‍

പാലക്കാട്: പാലത്തായി പീഡനക്കേസിലെ പെണ്‍കുട്ടിക്ക് നീതിയാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്‌ലീഗ് സംഘടിപ്പിച്ച കണ്ണുകെട്ടി പ്രതിഷേധത്തില്‍ പങ്കാളിയായി എംഎസ്എഫ് പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് ആസിം ആളത്തും, പത്‌നി മര്‍വയും. തങ്ങളുടെ വിവാഹ വേദിയില്‍ വെച്ചാണ് ഇരുവരും പ്രതിഷേധത്തില്‍ പങ്കാളിയായത്.

പാലത്തായി കേസ് അട്ടിമറിക്കുന്നതില്‍ സിപിഎം -ബിജെപി കൂട്ടുക്കച്ചവടം മുമ്പ് തന്നെ ചര്‍ച്ചയായിരുന്നു. കേസ് തുടങ്ങിയത് മുതല്‍ ബിജെപി നേതാവിനെ സഹായിക്കുന്ന രീതിയിലായിരുന്നു പൊലീസിന്റെ നടപടികള്‍. പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നത് കൊണ്ട് മാത്രമായിരുന്നു ക്രൈംബ്രാഞ്ച് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ തയ്യാറായത്.

SHARE