ഒരു കൊവിഡ് കേസു പോലും റിപ്പോര്‍ട്ട് ചെയ്യാത്ത നൂറ് ദിനങ്ങള്‍ പിന്നിട്ട് ന്യൂസിലാന്‍ഡ്. കഴിഞ്ഞ ആറ് മാസത്തിലധികമായി ലോക രാഷ്ട്രങ്ങളെ കാര്‍ന്നു തിന്നുകയാണ് കൊവിഡ്. പല രാജ്യങ്ങളും കൊവിഡിനെ പിടിച്ചുകെട്ടാന്‍ പ്രയാസപ്പെടുമ്പോള്‍ വെറും 65 ദിവസങ്ങള്‍കൊണ്ടാണ് ന്യൂസിലാന്‍ഡ് കൊവിഡ് എന്ന മഹാമാരിയെ ചെറുത്ത് തോല്പിച്ചത്.
ഫെബ്രുവരി 26നാണ് ന്യൂസിലാന്‍ഡില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, മെയ് 1 നു ള്ളില്‍ വൈറസിനെ പൂര്‍ണമായും പിടിച്ചുകെട്ടി. മാത്രമല്ല, രാജ്യത്ത് ജന ജീവിതം ഏറെക്കുറെ സാധാരണ നിലയിലാവുകയും ചെയ്തു.
ലോകം മുഴുവന്‍ കൊവിഡിനെതിരെ പോരാടുമ്പോള്‍ എങ്ങനെയാണ് ന്യൂസിലാന്‍ഡ് കൊവിഡിനെ തുടച്ചു നീക്കിയത്.
പ്രധാനമായും മൂന്നു കാര്യങ്ങളാണ് ഇതിനായി ചെയ്തത്. അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പുറത്തുനിന്നും വരുന്നവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ പ്രത്യേക അനുമതിവേണം. ഇനി രാജ്യത്തെത്തിയാല്‍ മാറ്റിപ്പാര്‍പ്പിക്കും. നിയയന്ത്രണം ഇപ്പോഴും തുടരുന്നു.
സമ്പൂര്‍ണ ലോക്ക് ഡൗണ്‍, സാമൂഹിക അകലം- ഇവ രണ്ടും രാജ്യത്ത് കര്‍ശനമായി നടപ്പിലാക്കിയിട്ടുണ്ട്.
ഇതിലുപരി ഓരോ കേസുമായി ബന്ധപ്പെട്ട എല്ലാവരേയും പരിശോധനയ്ക്ക് വിധേയമാക്കി. ഇങ്ങനെയുള്ളവരെ എല്ലാവരേയും കണ്ടെത്തി ക്വാറന്റീന് ചെയ്യുകയും ചെയ്തു.
ഓഗസ്റ്റ് ആറിന്റെ പ്രതിദിന കണക്കുകള്‍ അനുസരിച്ച് ന്യൂസിലാന്‍ഡില്‍ നാല് മരണമാണ് സംഭവിച്ചത്.
അടച്ചിടല്‍ തുടക്കത്തില്‍ തന്നെ നടപ്പിലാക്കിയത് വൈറസ് വ്യാപനത്തെ തടഞ്ഞു. ജനങ്ങളും ഇതിനോട് സഹകരിച്ചു. ഒ.ഇ.സി.ഡി (Organisation for Economic Co-operation and Development) രാജ്യങ്ങളില്‍ ഏറ്റവും കുറവ് കൊവിഡ് മരണങ്ങളുള്ള രാജ്യം ന്യൂസിലാന്‍ഡ് ആണ്.
ആകെ 1569 കേസുകളാണ് ന്യൂസിലാന്‍ഡില്‍ ഇതുവരെറിപ്പോര്‍ട്ട് ചെയ്തത്. 22 പേര് മരിച്ചു. 1524 പേരും രോഗമുക്തി നേടി. ചികിത്സയില്‍ തുടരുന്ന 23 പേരും മറ്റിടങ്ങളില്‍ നിന്ന് എത്തിയവരാണ്.