തിരിച്ചെത്തിയ ആളുകള്‍ ക്വാറന്റൈന്‍ ലംഘിച്ച് പുറത്തുചാടുന്നു; ന്യൂസിലാന്‍ഡില്‍ വീണ്ടും കോവിഡ് പടരുന്നു

അന്താരാഷ്ട്ര യാത്ര കഴിഞ്ഞ് ന്യൂസിലാന്റിലെത്തിയ ആളുകള്‍ ക്വാറന്റൈന്‍ ലംഘിച്ച് പുറത്തുചാടുന്നതായി സ്ഥിരീകരിച്ചതിന് പിന്നാലെ ന്യൂസിലാന്‍ഡില്‍ വീണ്ടും കോവിഡ് പടരുന്നു. കോവിഡ് കേസുകള്‍ കഴിഞ്ഞ 69 ദിവസമായി റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിന് ശേഷമാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് കോവിഡ് 19 കേസുകള്‍ ന്യൂസിലാന്റിലുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച സ്ഥിരീകരിച്ചു. ഇതോടെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെ ന്യൂസിലാന്റില്‍ ഇപ്പോള്‍ 24 സജീവമായ കോവിഡ് കേസുകളായി.

രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ക്വാറന്റൈന്‍ ലംഘിച്ച് പുറത്തുചാടിയ ന്യൂസിലാന്റ് പൗരന്മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണിത്. ജൂലൈ മൂന്നാം തിയതിയാണ് 20 കാരിയായ ന്യൂസ്‌ലാന്‍ഡുകാരി ഇന്ത്യയില്‍ നിന്നും ന്യൂസിലാന്റിലെത്തിയത്. സ്റ്റാംഫോര്‍ഡ് പ്ലാസാ ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ഇവര്‍ അത് ലംഘിച്ച് പുറത്തുചാടുകയായിരുന്നു. ജൂലൈ 3 ന് ഇന്ത്യയില്‍ നിന്ന് ന്യൂസിലന്‍ഡിലെത്തിയ ഇതേ ഹോട്ടലില്‍ കഴിയുന്ന 20 കാരനും ക്വാറന്റൈന്‍ ലംഘിച്ച് പുറത്തുചാടിയതായി റിപ്പോര്‍ട്ടുണ്ട്. ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

Two people have left New Zealand coronavirus quarantine without permission, one from Auckland’s Stamford Plaza hotel.

ജൂലൈ നാലിന് ഇറ്റലിയില്‍ നിന്ന് ന്യൂസിലന്‍ഡിലെത്തിയ 30 കാരനാണ് കോവിഡ് സ്ഥിരീകരിച്ച മറ്റൊരാള്‍. ഇയാള്‍ ക്രൈസ്റ്റ്ചര്‍ച്ചിലെ കൊമോഡോര്‍ ഹോട്ടലില്‍ ഐസൊലേഷനിലാണ്്. സെക്യൂരിറ്റിയുടെ കണ്ണുവെട്ടിച്ച് സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോയ ഇവരുടെ പരിശോധനഫലം അടുത്ത ദിവസം പോസിറ്റീവാണെന്ന് അറിയുകയായിരുന്നു. എഴുപത് മിനുറ്റോളം ക്വാറന്റൈന്‍വെട്ടിച്ച് വിക്ടോറിയ സ്ട്രീറ്റിലെ വെസ്റ്റ് കൗണ്ടൗണില്‍ കറങ്ങി നടന്ന ഇവര്‍ സ്വമേധയാ ക്വാറന്റൈന്‍ സെന്ററിലേക്ക് തിരികെ വരികയായിരുന്നു. ഒരുപാട് നേരം സൂപ്പര്‍മാര്‍ക്കറ്റില്‍ ചെലവഴിച്ചതായും സെല്‍ഫികള്‍ എടുത്തിരുന്നുതായും സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ പറയുന്നു.
ഹോട്ടലില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്ന സ്‌മോക്കിങ് സോണിലൂടെയായിരിക്കും ഇവര്‍ പുറത്ത് പോയിട്ടുണ്ടാകുക എന്ന് ആരോഗ്യമന്ത്രി ക്രിസ് ഹിപ്പിങ്‌സ് പറഞ്ഞു. ഇവര്‍ നിയമപരമായി ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവതി ഹെഡ്ജിന് മുകളിലൂടെയും യുവാവ് മതില്‍ ചാടിയും രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇവര്‍ രണ്ടുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇവര്‍ക്കെതിരെ ന്യൂസിലാന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആറ് മാസം ശിക്ഷയോ 4000 ഡോളര്‍ പിഴയോ ഇയാള്‍ക്ക് ശിക്ഷയായി ലഭിക്കുനാണ് സാധ്യത.

അതേസമയം, ആളുകള്‍ ക്വറിന്റീന്‍ ലംഘിച്ച് പുറത്തുചാടുന്ന സംഭവം ന്യൂസിലാന്റ് സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നു. എല്ലാ നിരീക്ഷണ കേന്ദ്രങ്ങള്‍ക്ക് മുന്നിലും പൊലീസ് കാവലും കര്‍ശന പെട്രോളിങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പുറത്തുചാടിയവരിലൂടെ രോഗവ്യാപനം കൂടുതല്‍ ഉണ്ടാവില്ലെന്നും അതിനായുള്ള പരിശോധനകള്‍ നടന്നുവരുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അവര്‍ പുറത്ത് പോയപ്പോള്‍ മാസ്‌ക് ധരിച്ചിരുന്നുവെന്നും വളരെ കുറച്ച് സമയം മാത്രമാണ് ഇയാള്‍ അത് മാറ്റിയതെന്നും മന്ത്രി പറഞ്ഞു. കൂടതെ അവരുമായി ബന്ധപ്പെട്ട ഇടങ്ങള്‍ സാനിറ്റൈസേഷന് വിധേയമാക്കുമെന്നും ആരോഗ്യമന്ത്രി ക്രിസ് ഹിപ്പിങ്‌സ് പറഞ്ഞു.

പുതിയ മൂന്ന് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ന്യൂസിലാന്റിലെ അയ്യായിരത്തിലേറെ പേര്‍ നിരീക്ഷണത്തിലായതായാണ് വിവരം. കോവിഡ് ആരംഭിച്ചതിനുശേഷം രാജ്യത്ത് 1540 സ്ഥിരീകരിക്കുകയും 22 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.