വാട്‌സ്ആപ്പ് ഇനി പുത്തനാവും; വലിയ മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുന്നു

പുത്തന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി വാട്‌സ്ആപ്പ്.ഗ്രൂപ്പ്സെ പ്രൈവസിറ്റിങ് ഉള്‍പ്പെടെയുള്ള സേവനങ്ങളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ വാട്‌സ്ആപ്പ് തയ്യാറെടുക്കുന്നു. ഐഒഎസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ് ഫോമുകളില്‍ മാറ്റങ്ങള്‍ ഉടന്‍ ലഭ്യമാകും. പുതിയ മാറ്റങ്ങളുടെ ഭാഗമായി അയച്ച മെസേജുകള്‍ വേണ്ടെങ്കില്‍ രഹസ്യമായി തന്നെ ഡിലീറ്റ് ചെയ്യാനും അവസരമുണ്ടായിരിക്കും.

ഡാര്‍ക്ക് മോഡ് വാട്‌സാപ്പിലും ഉടന്‍ ലഭ്യമാക്കും. ഹൈഡ് മ്യൂട്ടഡ് സ്റ്റാറ്റസ് എന്ന പുതിയ ഓപ്ഷന്‍ കോണ്‍ടാക്റ്റ് ലിസ്റ്റിലെ എല്ലാ സ്റ്റാറ്റസ് അപ്‌ഡേറ്റുകളും മ്യൂട്ട് ആക്കി ഇടാനും സഹായകരമാകും. കൊണ്‍ടാക്റ്റ് ലിസ്റ്റില്‍ സ്ഥിരം മെസേജ് അയക്കാറുള്ള നമ്പറുകള്‍ പ്രയോറിറ്റി ചെയ്തിടാനും ഇനി മുതല്‍ സാധിക്കും.

SHARE