ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പ്രീമിയര്‍ ലീഗിലേക്ക് വീണ്ടും എത്താനുള്ള വഴി തെളിയുന്നു. യുവന്റ്സില്‍ നിന്ന് ക്രിസ്റ്റ്യാനോയെ സ്വന്തമാക്കാന്‍ ചെല്‍സി ലക്ഷ്യം വെക്കുന്നതായാണ് റിപ്പോര്‍ട്ട്. ഡോണ്‍ ബലോണും മാര്കയുമാണ് ക്രിസ്റ്റ്യാനോയ്ക്കായി ചെല്‍സി ഇറങ്ങുന്നു എന്ന റിപ്പോര്‍ട്ടുമായി എത്തുന്നത്. 120 മില്യണ്‍ യൂറോ ക്രിസ്റ്റ്യാനോയ്ക്ക് മുന്പില് ചെല്‍സി വെച്ചതായാണ് സൂചന. യുവന്റ്സുമായി ക്രിസ്റ്റ്യാനോയ്ക്ക് രണ്ട് വര്‍ഷത്തെ കരാര്‍ കൂടിയുണ്ട്. എന്നാല്‍ വരുന്ന ട്രാന്‍സ്ഫര്‍ വിപണിയിലൂടെ ക്രിസ്റ്റ്യാനോ യുവന്റ്സ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങളാണ് ശക്തമാവുന്നത്.
2018 ജൂലൈയില്‍ 100 മില്യണ്‍ യൂറോയ്ക്കാണ് ക്രിസ്റ്റിയാനോ യുവന്റ്സിലേക്ക് എത്തിയത്. ഇതുവരെ യൂവന്റ്സിന് വേണ്ടി കളിച്ച 75 കളിയില്‍ നിന്ന് 53 വട്ടം ക്രിസ്റ്റ്യാനോ വല കുലുക്കി. പിഎസ്ജിയും ക്രിസ്റ്റ്യാനോയ്ക്ക് വേണ്ടി മുന്നിട്ടിറങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ട്. ചെല്‍സിയുടെ നീക്കങ്ങള്‍ ഫലം കണ്ടാല്‍ 11 വര്‍ഷത്തിന് ശേഷമുള്ള ക്രിസ്റ്റ്യാനോയുടെ പ്രീമിയര്‍ ലീഗിലേക്കുള്ള വരവ് സാധ്യമാവും.