സമര ചതുരം; സാമൂഹിക അകലം പാലിച്ച് പുതിയ സമരമുറ

കൊച്ചി:സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ തെരുവില്‍ പ്രതിപക്ഷം സമരം ശക്തമാക്കുകയാണ്. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ല എന്ന ആക്ഷേപം ആരോഗ്യമന്ത്രി അടക്കം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ സാമൂഹിക അകലം പാലിച്ച് കൊണ്ടുള്ള സമരമുറയുമായി രംഗത്തെത്തിയിരിക്കുകയാണ് എറണാകുളത്തെ യൂത്ത് കോണ്‍ഗ്രസ്. ‘പ്രൊട്ടസ്റ്റ് സ്‌ക്വര്‍’ എന്ന പേരിലാണ് ഇന്ന് എറണാകുളത്ത് സമരം നടന്നത്. പൈപ്പില്‍ തീര്‍ത്ത ഒരു ചതുരത്തിന് ഉള്ളില്‍ നിന്നുകൊണ്ടായിരുന്നു ഇന്ന് യൂത്ത് കോണ്‍ഗ്രസ് സമരം.

ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് കൂട്ട് നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും എതിരെ എറണാകുളത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ ‘ പ്രൊട്ടസ്റ്റ് സ്‌ക്വര്‍’. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ നേത്രത്വത്തില്‍ കൃത്യമായ സാമൂഹിക അകലം പാലിച്ചും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടും ഒരു ചതുരത്തിന് ഉള്ളില്‍ നിന്ന് സമരം എറണാകുളം കമ്മീഷണര്‍ ഓഫിസിന്റെ മുന്നില്‍.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും പൊലിസ് അതിക്രമത്തിനെതിരെയും സംസ്ഥാനത്ത് ഇന്നും യുവജനസംഘടനകളുടെ പ്രതിഷേധം സജീമായി. കൊല്ലത്ത് കെ.എസ്.യു കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു.

SHARE