സമൂഹമാധ്യമങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലെ ജനങ്ങളുടെ ഇടപെടല്‍ കടുത്ത നിരീക്ഷണത്തിന് വിധേയമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇന്ത്യാവിരുദ്ധ പ്രചാരണത്തിനു സമൂഹമാധ്യമങ്ങളെ ദുരുപയോഗപ്പെടുത്തുന്നുണ്ടോ എന്നു നിരീക്ഷിക്കുന്നതിന് പുതിയ സംവിധാനമൊരുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന് സുരക്ഷാ ഏജന്‍സികളുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും യോഗം ഡല്‍ഹിയില്‍ ചേര്‍ന്നു. നിലവില്‍ സമൂഹമാധ്യമങ്ങള്‍ക്കു കാര്യമായ നിയന്ത്രണങ്ങളില്ല. ഇവക്കു വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുകയാണ് ലക്ഷ്യം.