എടിഎം ഇടപാടുകള്‍ക്ക് ഇനിമുതല്‍ നിയന്ത്രണം

എടിഎം ഇടപാടുകള്‍ക്ക് നിശ്ചിത ഇടവേള നിര്‍ബന്ധമാക്കുന്നത് പരിഗണനയില്‍്. എടിഎമ്മില്‍ ഒരു തവണ ഇടപാട് നടത്തി കുറഞ്ഞത് ആറ് മുതല്‍ 12 മണിക്കൂര്‍ കഴിഞ്ഞ് മാത്രം അടുത്ത ഇടപാട് അനുവദിക്കാവൂ എന്നാണ് നിര്‍ദേശം.

രാജ്യത്ത് എടിഎം വഴിയുള്ള തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം പരിഗണിക്കുന്നത്. തട്ടിപ്പുകള്‍ ഏറെയും നടക്കുന്നത് രാത്രി സമയങ്ങളിലാണ്. പ്രത്യേകിച്ച് അര്‍ധരാത്രി മുതല്‍ പുലരും വരെയുള്ള സമയങ്ങളില്‍. നിശ്ചിത സമയത്തേക്ക് ഇടപാടുകള്‍ക്ക് വിലക്ക് വരുന്നതിലൂടെ തട്ടിപ്പ് തടയാമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍.

നിര്‍ദേശം അംഗീകരിക്കപ്പെട്ടാല്‍ എടിഎമ്മിലെ ഒരു ഇടപാട് കഴിഞ്ഞ് നിശ്ചിത ഇടവേള കഴിഞ്ഞ് മാത്രമേ അടുത്ത ഇടപാട് നടത്താനാകൂ.
ഓണ്‍ലൈന്‍ ഇടപാടുകളുടെ മാതൃകയാണ് ഉദ്ദേശിക്കുന്നത്. നിരീക്ഷണ സംവിധാനം ചില ബാങ്കുള്‍ സംയുക്തമായി നടപ്പാക്കിയിട്ടുണ്ട്. ഒരാള്‍ ഹെല്‍മറ്റ് ധരിച്ച് എടിഎമ്മിലെത്തിയാല്‍ അത് നീക്കാന്‍ സന്ദേശമായി നല്‍കാന്‍ ആവശ്യപ്പെടുന്ന രീതിയാണിത്.

SHARE