പൗരത്വ ഭേദഗതി നിയമം; പ്രതിഷേധങ്ങള്‍ക്ക് ശക്തി പകര്‍ന്ന് ‘ഹര ഹര’ റാപ്പ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് എല്ലായിടത്തും പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ പോരാട്ടങ്ങള്‍ക്ക് ശക്തിയേകാനായി റാപ്പ് മ്യൂസിക് വീഡിയോ. ‘ഹര ഹര’ എന്ന് പേരുള്ള മ്യൂസിക് വീഡിയോ സ്ട്രീറ്റ് അക്കാഡമിക്‌സും കാമി പിക്‌ച്ചേഴ്‌സും സ്റ്റാബ്‌സും ചേര്‍ന്നാണ് പുറത്തിറക്കിയത്.

പൗരത്വ നിയമം ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണെന്നും തങ്ങള്‍ ഇന്ത്യയിലെ ജനാധിപത്യ പോരാട്ടങ്ങളെ നിരുപാധികം പിന്തുണക്കുന്നു എന്നും പ്രഖ്യാപിച്ചാണ് റാപ്പ് വീഡിയോ ആരംഭിക്കുന്നത്. തകര്‍ക്കുക എന്ന് അര്‍ത്ഥമുള്ള വാക്കാണ് ഹര. ഷെയിന്‍ നിഗം നായകനായ വലിയ പെരുന്നാള്‍ സിനിമയിലെ ഗാനത്തിലൂടെയും പ്രസിദ്ധനായ ഹാരിസ് സലീമാണ് ഈ വീഡിയോയില്‍ റാപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

രാജ്യത്ത് നടക്കുന്നത് രണ്ടാം സ്വാതന്ത്ര സമരണാണിത്, ഇങ്ക്വിലാബ് തങ്ങള്‍ വിളിക്കുമെന്നും മുസ്‌ലിമായും ദലിതനായും ജീവിക്കുമെന്നും വീഡിയോയില്‍ പറയുന്നുണ്ട്. രാജ്യതലസ്ഥാനത്ത് പ്രതിഷേധം ഉയര്‍ത്തിയ ജാമിഅ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളോട് ഐക്യപ്പെടുന്നെന്നും വീഡിയോയില്‍ ഉണ്ട്.

SHARE