അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നെന്ന് സഞ്ജയ് റാവത്ത് ; മഹാരാഷ്ട്ര പുതിയ രാഷ്ട്രീയ വഴിത്തിരിവിലേക്ക്

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരണം വൈകുന്നതിനോടൊപ്പം പുതിയ രാഷ്ട്രീയ വഴിത്തിരിവിലേക്കെന്ന് സൂചന. അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നായിരിക്കുമെന്ന് പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്ത് ആര്‍ത്തിച്ചുവ്യക്തമാക്കി. നീതിക്കും അവകാശത്തിനുമായുള്ള പോരാട്ടത്തില്‍ വിജയം ഞങ്ങളുടേത് തന്നെയായിരിക്കും റാവത്ത് പറഞ്ഞു.

മുഖ്യമന്ത്രിയെ തീരുമാനിക്കുക സംസ്ഥാനത്ത് തന്നെയായിരിക്കും. എന്‍സിപിയുമായി കൈകോര്‍ക്കുകയും ശരദ് പവാര്‍ മുഖ്യമന്ത്രിയാകുകയും ചെയ്യുമോ എന്ന ചോദ്യത്തിന് അതുണ്ടാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സത്യപ്രതിജ്ഞ വൈകാതെയുണ്ടാകുമെന്നും. സത്യപ്രതിജ്ഞ ബിജെപിയുടെ കുത്തകയല്ലെന്നും അദ്ദേഹം പറഞ്ഞു.

288 അംഗ സഭയില്‍ ബിജെപിക്ക് 105 സീറ്റാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 145 പേരുടെ പിന്തുണ വേണം. രണ്ടാം സ്ഥാനത്തുള്ള ശിവസേനയ്ക്ക് 56 സീറ്റുണ്ട്. എന്‍സിപിക്ക് 54 സീറ്റും കോണ്‍ഗ്രസിന് 44 സീറ്റുമുണ്ട്.സ്വതന്ത്രരും ചെറുപാര്‍ട്ടികള്‍ക്കുമായി 29 എംഎല്‍എമാരുണ്ട്. മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷം വീതം പങ്കുവെക്കണമെന്നാണ് ശിവസേനയുടെ ഉപാധി ബിജെപി അംഗീകരിക്കാന്‍ തയ്യാറല്ല. ഇതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.

SHARE