സാമ്പത്തിക മാന്ദ്യം തുറന്നുകാട്ടി കേന്ദ്രം പുതിയ നടപടികളിലേക്ക്; പത്ത് പൊതുമേഖലാ ബാങ്കുകളെ നാലായി ലയിപ്പിക്കും

സാമ്പത്തിക രംഗം നിലവില്‍ തകര്‍ച്ചയിലാണെന്ന് വിളിച്ചോതുന്ന രീതിയിലെ പുതിയ പ്രഖ്യാപനവുമായി കേന്ദ്രം. നിലവില്‍ ജിഡിപി 5.8 ല്‍ നിന്ന് 5 ആയി കുറഞ്ഞെന്ന് കേന്ദ്രം സമ്മതിച്ചു.

കനറാ ബാങ്ക് സിന്‍ഡിക്കേറ്റ് ബാങ്കിലും ആന്ധ്രാ ബാങ്ക് കോര്‍പ്പറേഷന്‍ ബാങ്ക് യൂണിയന്‍ ബാങ്കിലും ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ പഞ്ചാബ് നാഷണല്‍ ബാങ്കിലും ഇന്ത്യന്‍ ബാങ്ക് അലഹബാദ് ബാങ്കിലും ലയിക്കും.

ബാങ്കുകളില്‍ കൂട്ടപ്പിരിച്ചുവിടല്‍ ഉണ്ടാക്കില്ലെന്ന് ധനമന്ത്രി പറയുന്നുണ്ടെങ്കിലും സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങള്‍ തൊഴില്‍ രംഗത്ത് ബാധിക്കുമെന്ന് വ്യക്തമാണ്.

SHARE