ലോകം കൊറോണ വൈറസിന്റെ പിടിയിലായിട്ട് മാസങ്ങളായിരിക്കുന്നു. ചൈനയിലെ വുഹാന്‍ പ്രവശ്യയില്‍ നിന്നാരംഭിച്ച വൈറസ്് ഇന്ന് ലോകത്ത് ബാധിക്കാത്ത രാജ്യങ്ങള്‍ വിരലില്‍ എണ്ണാവുന്നത് മാത്രമാണ്. ചൈനയാണ് വൈറസിന്റെ പ്രഭവകേന്ദ്രമെങ്കിലും നിലവില്‍ യൂറോപ്പിനെ കോവിഡ് നശിപ്പിക്കുന്ന കാഴ്ച്ചയാണ് കാണാന്‍ സാധിക്കുന്നത്. ഇറ്റലിയിലും സ്പെയിനിലും അമേരിക്കയിലും ദിവസേന മരണസംഖ്യ ഉയരുകയാണ്.
കഴിഞ്ഞ മാര്‍ച്ച് 18 മുതല്‍ ലോകത്ത് കൊറോണ ബാധയേറ്റ് മരിച്ചവരുടെ കണക്ക് നമുക്ക് പരിശോധിക്കാം
മാര്‍ച്ച് 18-972
മാര്‍ച്ച് 19-1079
മാര്‍ച്ച് 20-1356
മാര്‍ച്ച് 21-1625
മാര്‍ച്ച് 22-1629
മാര്‍ച്ച് 23-1873
മാര്‍ച്ച് 24-2381
മാര്‍ച്ച് 25-2390
എല്ലാ ദിവസവും മരണനിരക്കില്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ലോക ശക്തിയായ അമേരിക്കപോലും മുമ്പ് വൈറസിനെ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞെങ്കിലും പിന്നീട് രാജ്യത്ത് വര്‍ധിച്ചു വന്ന മരണനിരക്കില്‍ പരിഭ്രാന്തരായി ദക്ഷിണകൊറിയെപോലുള്ള രാജ്യങ്ങളോട് സഹായമഭ്യര്ത്ഥിക്കുന്നതിനായിരുന്നു ലോകം സാക്ഷ്യം വഹിച്ചത്. യൂറോപ്പിലെ കൊറോണ വൈറസ് വ്യാപനത്തിന് പ്രധാന കാരണം ഈ മഹാമാരിയെ വേണ്ടത്ര ഗൗരവത്തില്‍ എടുത്തില്ല എന്നത് തന്നെയാണ്. ലോകനേതാക്കള്‍ വൈറസ് വ്യാപനത്തില്‍ തങ്ങള്‍ കരുതേണ്ടിയിരുന്ന മുന്കരുതലുകളില് വീഴ്ച്ച പറ്റിയിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരുന്നു.
ലോകത്ത് ഇതുവരെ കൊറോണ രോഗബാധയേറ്റത് 490,253 പേര്‍ക്കാണ്. 22,156 പേര് മരണപ്പെട്ടു. സര്‍ക്കാര്‍ തീരുമാനങ്ങള്‍ ധിക്കരിച്ച് ലംഘനങ്ങള്‍ നടത്തുന്നവര്‍ മനസ്സിലാക്കുക ഇതൊരു സാമൂഹിക വിപത്താണ്. ഒരുമിച്ച് നിന്നാല്‍ മാത്രമേ ഈ മഹാമാരിയെ കീഴടക്കാന്‍ സാധിക്കൂ.