ഗ്രീന്‍ സോണില്‍ മാത്രം ഇളവുകള്‍; സംസ്ഥാനത്തെ പുതുക്കിയ ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

ഗ്രീന്‍ സോണുകള്‍ക്ക് മാത്രം ഇളവുകള്‍ നല്‍കിയുള്ള പുതിയ ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശം സംസ്ഥാനം പുറത്തിറക്കി. സംസ്ഥാനത്തിന്റെ സവിശേഷതകള്‍ക്കനുസരിച്ച് ഗ്രീന്‍ സോണുകളില്‍ കേന്ദ്രം നല്‍കിയ ഇളവുകള്‍ വെട്ടിച്ചുരുക്കുന്നതാണ് പുതിയ മാര്‍ഗനിര്‍ദേശം.
റെഡ് സോണ്‍ ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ നിലവിലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ തുടരും . ഓറഞ്ച് സോണുകളിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ നിലവിലെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതാണ്. ഗ്രീന്‍ സോണിലും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്.

ഗ്രീന്‍ സോണുകളിലെ ഇളവുകള്‍/നിയന്ത്രണങ്ങള്‍

1.പൊതുഗതാഗതം അനുവദിക്കില്ല
2.ടൂവീലറുകളില്‍ പിന്‍സീറ്റ് യാത്ര പരമാവധി ഒഴിവാക്കണം, അത്യാവശ്യ സര്‍വീസുകള്‍ക്ക് പോകുന്നവര്‍ക്ക് ഇളവ്
3.സ്വകാര്യവാഹനങ്ങളില്‍ െ്രെഡവര്‍ക്ക് പുറമേ രണ്ടില്‍ കൂടുതല്‍ ആളുകളുടെ യാത്ര അനുവദിക്കില്ല
4.പാര്‍ക്കുകള്‍, മദ്യശാലകള്‍ അനുവദിക്കില്ല.
5.ആളുകള്‍ കൂടിച്ചേരുന്ന പരിപാടികള്‍ക്ക് നിരോധനം
6.സിനിമാടാക്കീസ് ആരാധാനാലയങ്ങള്‍ എന്നിവയിലെ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും
7.അവശ്യസര്‍വീസ് അല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി മെയ് 17 വരെ പ്രവര്‍ത്തിക്കുന്നതാണ്. ശനിയാഴ്ച അവധി. ഗ്രൂപ്പ് എ,ബി50 ശതമാനം ഉദ്യോഗസ്ഥര്‍, ഗ്രൂപ്പ് സി,ഡി33 ശതമാനം ഉദ്യോഗസ്ഥരും ഹാജരാവണം.
8.വിവാഹം/ മരണം ചടങ്ങുകളില്‍ ഇരുപതില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നത് അനുവദനീയമല്ല
9.മാളുകള്‍, ബാര്‍ബര്‍ ഷാപ്പുകള്‍ തുറക്കരുത്.
10.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കരുത്, പരീക്ഷാനടത്തിപ്പിനായി നിബന്ധനകള്‍ക്ക് വിധേയമായി തുറക്കാം

അനുവദിക്കുന്നവ

1.ഗ്രീന്‍ സോണുകളില്‍ കടകളുടെ പ്രവര്‍ത്തനസമയം രാവിലെ 7 മുതല്‍ വൈകിട്ട് 7.30 വരെ മാത്രം. അകലം സംബന്ധിച്ച് നിബന്ധനകള്‍ പാലിക്കണം. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരും.
2.ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഹോട്ടല്‍, റെസ്‌റ്റോറന്റുകള്‍ക്ക് പാഴ്‌സല്‍ സര്‍വീസ് നടത്താം. സമയക്രമം നിലവിലേത് തുടരും.
ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് നിലവിലെ സ്ഥിതി തുടരാവുന്നതാണ്. 3.ഒന്നിലധികംനിലകളില്ലാത്ത ചെറുകിട ടെക്‌സ്‌റ്റൈല്‍ സ്ഥാപനങ്ങള്‍ക്ക് പരമാവധി അഞ്ച് ജീവനക്കാരുടെ സഹായത്തോടെ പ്രവര്‍ത്തിക്കാം. ഇളവ് ഓറഞ്ച്, ഗ്രീന്‍ സോണുകള്‍ക്ക് മാത്രം ബാധകമാണ്.
4.ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ നിലവില്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളില്‍ അനുവദിക്കപ്പെട്ടിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാവുന്നതാണ്.
5.ഗ്രീന്‍ സോണുകളിലെ സേവനമേഖലയിലെ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്ന് ദിവസം. പരമാവധി 50% ജീവനക്കാര്‍. ഓറഞ്ച് സോണില്‍ നിലവിലെ സ്ഥിതി തുടരും

SHARE