സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇടുക്കി-6,കോട്ടയം-5 എന്നിങ്ങനെയാണ് ജില്ലാ കണക്കുകള്‍. ഇടുക്കിയില്‍ കോവിഡ് സ്ഥിരീകരിച്ച ഒരാള്‍ വിദേശത്ത് നിന്നെത്തിയതാണ്. നാല് പേരാണ് ഇന്ന് രോഗമുക്തരായത്.

നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത് 123 പേരാണ്. 342 പേര്‍ ഇതുവരെ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,127 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 19,665 പേര്‍ വീടുകളിലും 462 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 99 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 22,954 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 21,997 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.

SHARE