ഡോ. ദീപക് മിത്തല്‍ ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍

ദോഹ: വിദേശകാര്യമന്ത്രാലയത്തിന് കീഴില്‍ ജോയിന്റ് സെക്രട്ടറിയായി ജോലി നോക്കുന്ന ഡോ. ദീപക് മിത്തല്‍ ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസിഡറായി ചുമതലയേല്‍ക്കുന്നു. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്.

1998 ഐ എഫ് എസ് ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കിയ മിത്തല്‍ വൈകാതെ ഖത്തറില്‍ ചുമതലയേല്‍ക്കുമെന്ന് മന്ത്രാലയം വിശദീകരിച്ചു. പശ്ചിമേഷ്യന്‍ കാര്യങ്ങളില്‍ അനുഭവ സമ്പത്തുള്ള മിത്തല്‍ മേഖലയിലെ നിരവധി വിഷയങ്ങളില്‍ ഇടപെട്ടിരുന്നു. നിലവില്‍ പി കുമരന്‍ ആണ് ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍.

SHARE