ന്യൂഡല്‍ഹി: സ്വിറ്റ്‌സര്‍ലന്‍ഡില്‍ കള്ളപ്പണം നിക്ഷേപിച്ചവരെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും അടുത്ത വര്‍ഷത്തോടെ ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പിയൂഷ് ഗോയല്‍. സ്വിറ്റ്‌സര്‍ലന്‍ഡുമായി 2018 ജനുവരി ഒന്നിന് ഒപ്പിട്ട കരാര്‍ പ്രകാരം അടുത്ത വര്‍ഷത്തിന് മുമ്പായി കള്ളപ്പണം നിക്ഷേപിച്ചവരുടെ മുഴുവന്‍ വിവരങ്ങളും കൈമാറണമെന്ന് വ്യവസ്ഥയുണ്ടെന്നും മന്ത്രി പറഞ്ഞു. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇന്ത്യക്കാരുടെ കള്ളപ്പണനിക്ഷേപത്തില്‍ 50 ശതമാനം വര്‍ധനയുണ്ടൊയെന്ന് സെന്‍ട്രല്‍ യുറോപ്യന്‍ നാഷന്‍ കണക്കുകള്‍ പുറത്ത് വിട്ടതിന് പിന്നാലെയാണ് മന്ത്രിയുടെ പുതിയ പ്രസതാവന.
Finance Minister Piyush Goyal said that an agreement between India and Switzerland will provide them with all data on black money by the end of the next accounting year
Read @ANI story| https://t.co/zKBaMW19B1 pic.twitter.com/2b9WTRVUon
— ANI Digital (@ani_digital) June 29, 2018
ഇന്ത്യയും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മില്‍ 2018 ജനുവരി ഒന്നിന് ഒപ്പിട്ട കരാറിന്റെ വ്യവസ്ഥ പ്രകാരം അടുത്ത വര്‍ഷത്തിന് മുമ്പായി പണം നിക്ഷേപിച്ചവരുടെ മുഴുവന്‍ വിവരങ്ങളും സ്വിറ്റ്‌സര്‍ലന്‍ഡ് ഇന്ത്യക്ക് കൈമാറും. കള്ളപണം നിക്ഷേപിച്ചവരെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ലഭിക്കും, ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെന്ന് ബോധ്യമായാല്‍ കര്‍ശന നടപടി ഉണ്ടാകും.പിയുഷ് ഗോയല്‍ വ്യക്തമാക്കി. അതേസമയം, വിവരങ്ങള്‍ ലഭിച്ചാല്‍ ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല.