അയക്കുന്ന സന്ദേശങ്ങള്‍ നിശ്ചിത സമയത്തിന് ശേഷം അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

അയക്കുന്ന സന്ദേശങ്ങള്‍ നിശ്ചിത സമയത്തിന് ശേഷം അപ്രത്യക്ഷമാകുന്ന ഫീച്ചറുമായി വാട്ട്‌സ്ആപ്പ് . ടെലിഗ്രാമിന്റെ സീക്രട്ട് ചാറ്റ് പോലുള്ള സവിശേഷതകളുടെ കോപ്പിയാണ് ഈ ഫീച്ചര്‍ എന്ന് വിമര്‍ശനം ഇപ്പോള്‍ ഉയരുന്നുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പായ വാട്ട്‌സ്ആപ്പിന്റെ യൂസര്‍മാര്‍ക്ക് ഇത് പുതിയ അനുഭവമായിരിക്കും. വാട്ട്‌സ്ആപ്പിന്റെ 2.19.275 പതിപ്പ് മുതല്‍ ഈ ഫീച്ചര്‍ എത്തുമെന്നാണ് അറിയുന്നത്.

അപ്രത്യക്ഷ ചാറ്റുകള്‍ ഗ്രൂപ്പില്‍ മാത്രമേ കാണപ്പെടു എന്നാണ്. ഫീച്ചര്‍ നിയന്ത്രിക്കുന്നതിന് ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് മാത്രമേ ടോഗിള്‍ ബട്ടണ്‍ ഉപയോഗിക്കാന്‍ കഴിയൂ. എന്നാല്‍ പിന്നീട് ഇത് എല്ലാ ഉപയോക്താക്കള്‍ക്കും ലഭിക്കും. മെസേജുകള്‍ അപ്രത്യക്ഷമാകുന്ന ഫീച്ചറുകള്‍ സ്വകാര്യ ചാറ്റുകളിലും ഇപ്പോള്‍ ചേര്‍ത്തിട്ടുണ്ട്. ചാറ്റിലെ രണ്ട് കോണ്‍ടാക്റ്റുകള്‍ക്കും ഈ ഫീച്ചറിന്റെ സേവനം ലഭിക്കും.

സന്ദേശം അപ്രത്യക്ഷമാകേണ്ട സമയം സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് രണ്ട് ഓപ്ഷന്‍ ലഭിക്കും 5 സെക്കന്‍ഡും 1 മണിക്കൂറും. മെസേജുകള്‍ സ്വപ്രേരിതമായി അപ്രത്യക്ഷമാകുമ്പോള്‍ അവര്‍ക്ക് സമയപരിധി നിര്‍ണയിക്കാന്‍ കഴിയും സന്ദേശങ്ങള്‍ അപ്രത്യക്ഷമാകുന്നത് വാട്ട്‌സ്ആപ്പ് വെബിലും പ്രവര്‍ത്തിക്കും.

SHARE