ജറുസലം: യുഎസിന് പിന്നാലെ പരാഗ്വെയും ജറുസലമില്‍ എംബസി തുറന്നു. ഇതോടെ രണ്ട് രാഷ്ട്രങ്ങളുടെ എംബസി ജറുസലമില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്നലെയാണ് പാരാഗ്വയ് എംബസി തുറന്നത്. പരാഗ്വയന്‍ പ്രസിഡന്റ് ഹോരസിയോ കാര്‍ട്ട്സ് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവര്‍ പങ്കെടുത്തു.
ഒരാഴ്ച മുന്‍പാണ് യുഎസ് എംബസി ജറുസലമിലേക്ക് മാറ്റിയത്. കനത്ത പ്രതിഷേധത്തിനിടെയാണ് യുഎസ് എംബസി തുറന്നത്. ഫലസ്തീനും മറ്റു രാജ്യങ്ങളും യുഎസിന്റെ നിലപാടിനെ നിശിതമായി വിമര്‍ശിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. യുഎസിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സമാധാന ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ഫലസ്തീന് നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാനാണ് ട്രംപിന്റെ ശ്രമമെന്നും അവര്‍ ആരോപിച്ചു.