സംസ്ഥാനത്ത് ഇന്ന് 32 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 32 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 17 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 15 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് -17 കണ്ണൂര്‍ -11, വയനാട്-2,ഇടുക്കി-2 എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് ഇന്ന കോവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 213 ആയി. ഇന്ന് മാത്രം 126 പേരെ ആശുപത്രിയിലാക്കി. 6991 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 6031 എണ്ണം രോഗബാധയില്ലെന്നു ഉറപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

SHARE