കോഴിക്കോട്: കോവിഡ് വ്യാപിക്കുന്നതിന്റെ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ 12 പ്രദേശങ്ങളെ കൂടി കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. വില്യാപ്പളി, വേളം, വളയം, പുറമേരി, ഏറാമല, എടച്ചേരി, ചോറോട്, ചൊങ്ങോട്ടുകാവ്, മൂടാടി, കോഴിക്കോട് കോര്പ്പറേഷന് എന്നിവിടങ്ങളിലെ വ്യക്തികള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും രോഗ ഉറവിടം കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലുമാണ് 12 പ്രദേശങ്ങളില്‍ കൂടി കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
എടച്ചേരി, ഏറാമല, പുറമേരി ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകള്‍, വേളം ഗ്രാമപഞ്ചയത്തിലെ വാര്‍ഡ് 8, വളയം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11, കോഴിക്കോട് കോര്‍പ്പറേഷനിലെ വര്‍ഡ് 35, തൂണേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14, ചോറോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7, ചെങ്ങോട്ടുക്കാവ് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17, മൂടാടി പഞ്ചായത്തിലെ വാര്‍ഡ് 4, കൊയിലാണ്ടി മുനിസിപ്പാലിറ്റി വാര്‍ഡ് 32 എന്നീ പ്രദേശങ്ങളാണ് കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചത്.