സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വയനാട് സ്വദേശി ആമിന(53)യാണ് മരിച്ചത്. നാല് ദിവസം മുമ്പാണ് ആമിനയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കാന്‍സര്‍ രോഗബാധിതയായിരുന്ന ആമിന, ഇരുപതാം തിയതിയാണ് ദുബായില്‍നിന്ന് കൊച്ചി വിമാനത്താവളം വഴി നാട്ടിലെത്തിയത്. ഇവര്‍ ആദ്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മെഡിക്കല്‍ കോളേജില്‍ എത്തിക്കുമ്പോള്‍ തന്നെ ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. കാന്‍സര്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബാധിച്ചിരുന്നു. കോവിഡ് ബാധ കൂടി ആയതോടെ ഇവരുടെ ആരോഗ്യനില കൂടുതല്‍ വഷളായി. പ്രത്യേക വെന്റിലേറ്ററിലേക്ക് മാറ്റി ചികിത്സ നല്‍കിത്തുടങ്ങിയെങ്കിലും രക്ഷിക്കാനായില്ല.

SHARE