പീഡനം: ഡിവൈഎഫ്‌ഐ നേതാവിനെതിരെ കുടുതല്‍ പരാതികള്‍

തൃശൂര്‍: എം.എല്‍.എ ഹോസ്റ്റലില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന വനിതാ നേതാവിന്റെ പരാതിക്കു പിന്നാലെ ഡിവൈഎഫ്‌ഐ നേതാവ് ജീവന്‍ലാലിനെതിരെ കൂടുതല്‍ പരാതികള്‍. ഇരിങ്ങാലക്കുടയിലെ പാര്‍ട്ടി പ്രവര്‍ത്തകരാണ് മുന്‍ ബ്ലോക് നേതാവായ ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.

സമാനമായ അനുഭവം ജീവന്‍ലാലില്‍ നിന്നുണ്ടായതായി രണ്ടു പരാതികള്‍ കൂടിയാണ് ലഭിച്ചത്. എം.എല്‍ ഹോസ്റ്റലില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന വനിതാ നേതാവിന്റെ പരാതിയില്‍ കേസെടുത്ത സാഹചര്യത്തിലാണ് മുമ്പ് തിക്താനുഭവം നേരിട്ടവര്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയത്.

പാര്‍ട്ടിയിലെ അടുപ്പുമുള്ള നേതാക്കളോട് ഇക്കാര്യം സംഭവം നടന്ന അന്നു തന്നെ പറഞ്ഞെങ്കിലും നടപടിയെടുക്കാമെന്ന് അറിയിച്ചതല്ലാതെ ഒന്നുമുണ്ടായില്ല. തുടര്‍ന്ന് സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നുവെന്ന് യുവതികള്‍ പറഞ്ഞു. ജീവന്‍ലാലിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്.

SHARE