ഡല്‍ഹി പൊലീസിന് പുതിയ മേധാവി

ഡല്‍ഹി പൊലീസിന് പുതിയ മേധാവി. സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ എസ് എന്‍ ശ്രീവാസ്തവയെ ഡല്‍ഹി പൊലീസ് കമ്മീഷണറായി നിയമിച്ചു. ഡല്‍ഹിയിലെ ക്രമസമാധാന ചുമതലയുള്ള സ്‌പെഷല്‍ കമ്മീഷണരായ ശ്രീവാസ്തവയ്ക്ക് കമ്മീഷണറുടെ അധിക ചുമതല കൂടി നല്‍കുകയാണ് ചെയ്തത്. നിലവിലെ പൊലീസ് കമ്മീഷണര്‍ അമൂല്യ പട്‌നായിക് നാളെ വിരമിക്കുകയാണ്.

കലാപത്തെത്തുടര്‍ന്ന് ശ്രീവാസ്തവയെ ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയിലെ ക്രമസമാധാനത്തിന്റെ സ്‌പെഷല്‍ കമ്മീഷണറായി നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ സ്ഥാനം കൂടി നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്. കലാപത്തില്‍ പൊലീസ് നിഷ്‌ക്രിയമായിരുന്നു എന്ന് സുപ്രീംകോടതിയടക്കം പറഞ്ഞിരുന്നു.

SHARE