സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഗര്‍ഭിണിയും

സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചവരില്‍ 27 വയസ്സുള്ള ഗര്‍ഭിണിയും.കൊല്ലത്ത് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാളാണ് ഇട്ടിവ സ്വദേശിയായ ഇവര്‍. സംസ്ഥാനത്ത് ഇന്ന് കാസര്‍കോട് എട്ടുപേര്‍ക്കും ഇടുക്കിയില്‍ അഞ്ചുപേര്‍ക്കും കൊല്ലത്ത് രണ്ടുപേര്‍ക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒരോരുത്തര്‍ക്കുമാണ് വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് ഇതുവരെ 286പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

ഇന്ന് പോസിറ്റീവായത് ഉള്‍പ്പെടെ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരില്‍ 200 പേര്‍ വിദേശത്തുനിന്നു വന്ന മലയാളികളാണ്. ഏഴുപേര്‍ വിദേശികളാണ്. സമ്പര്‍ക്കം മൂലം രോഗബാധിതരായവര്‍ 76. ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ടുപേര്‍ ഡല്‍ഹി നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇതില്‍ ഒരാള്‍ കൊല്ലം സ്വദേശിയാണ്. മറ്റേയാള്‍ ഇടുക്കി സ്വദേശിയും. തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ ഒരോരുത്തരുടെ പരിശോധനാഫലം നെഗറ്റീവായി.

SHARE